Thursday, 29 January 2026

യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധന, വൻ വളർച്ച കൈവരിച്ച് ഒമാൻ എയർ

SHARE


 

മസ്‌കറ്റ്: ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിൽ യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധന. 2025ൽ ഒമാൻ എയറിൽ 50.8 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്. കാര്യക്ഷമത, ദീർഘകാല വളർച്ച, മെച്ചപ്പെട്ട യാത്രാനുഭവം എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കിയ നടപടികളുടെ ഫലപ്രാപ്തിയാണ് ഈ നേട്ടമെന്ന് ഒമാൻ എയർ പറഞ്ഞു.


യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

2025ൽ 58 ലക്ഷം യാത്രക്കാരാണ് ഒമാൻ എയർ തെരഞ്ഞെടുത്തത്. 2024-നെ അപേക്ഷിച്ച് 8 ശതമാനവും, 2022-നെ അപേക്ഷിച്ച് 57 ശതമാനവും വർധനവാണ് ഈ മേഖലയിൽ ഉണ്ടായത്. വിപണിയിലെ പൊതുവായ വളർച്ചാ നിരക്കിനേക്കാൾ ഏറെ മുന്നിലാണ് ഒമാൻ എയർ ഇപ്പോൾ.

മൊത്തം യാത്രക്കാരിൽ 64 ശതമാനവും ഒമാനിലേക്ക് നേരിട്ട് എത്തിയവരാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ 34 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. വിമാനങ്ങളിലെ സീറ്റുകൾ ഉപയോഗപ്പെടുത്തുന്നതിൽ വലിയ പുരോഗതിയുണ്ടായി. 2024-ൽ ഇത് 76 ശതമാനമായിരുന്നെങ്കിൽ 2025-ൽ 82 ശതമാനമായി ഉയർന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.