Thursday, 29 January 2026

സ്ത്രീകളുടെ മുന്നിൽ വെച്ച് അപമാനിച്ചു; മുംബൈയിൽ യുവാവ് പ്രൊഫസറെ കുത്തിക്കൊലപ്പെടുത്തി

SHARE

 


മുംബൈയിലെ മലാഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവാവ് പ്രൊഫസറെ കുത്തിക്കൊലപ്പെടുത്തി. 32 വയസ്സുകാരനായ ഗണിതശാസ്ത്ര പ്രൊഫസർ അലോക് കുമാർ സിംഗ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ മെറ്റൽ പോളിഷിംഗ് തൊഴിലാളിയായ ഓംകാർ ഷിൻഡെ എന്ന 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മുംബൈ മലാഡ് സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതി പ്രൊഫസറെ കുത്തിയത്. തന്നെ തള്ളിയതിലും സ്ത്രീകളുടെ മുന്നിൽ വെച്ച് അപമാനിച്ചതിലുമുള്ള ദേഷ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി.

ട്രെയിനിൽ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചപ്പോൾ സിംഗ് തന്നെ തള്ളുകയും "മുന്നിൽ സ്ത്രീകൾ നിൽക്കുന്നത് കാണുന്നില്ലേ?" എന്ന് ചോദിക്കുകയും ചെയ്തതായി ഷിൻഡെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഈ സമയം സ്ത്രീകൾ തിരിഞ്ഞു നോക്കിയത് തന്നെ അപമാനിക്കുന്നതിന് തുല്യമായി തോന്നി എന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും അയാൾ വെളിപ്പെടുത്തി. തുടർന്നുണ്ടായ ദേഷ്യത്തിൽ പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയ ഷിൻഡെ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് സിംഗിന്റെ വയറ്റിൽ പലതവണ കുത്തുകയായിരുന്നു.കുത്തേറ്റ സിംഗിനെ കാന്തിവിലിയിലെ ബാബാസാഹേബ് അംബേദ്കർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.