ജീവിതത്തിലെ പ്രശ്‌നങ്ങളെയും അസ്വസ്ഥതകളെയും എങ്ങനെയാണ് നേരിടാറുള്ളതെന്ന് തുറന്നുപറയുകയാണ് നടി ഭാവന. ഒന്നും ആരോടും തുറന്നു പറയാത്ത സ്വഭാവമാണ് തന്റേതെന്ന് ഭാവന പറയുന്നു. ഏറ്റവും അടുത്ത ആളുകൾക്ക് മുൻപിൽ പോലും കരയാറില്ലെന്നും താൻ നേരിടുന്ന പ്രശ്‌നങ്ങൾ കാരണം മറ്റൊരാളും ബുദ്ധിമുട്ടരുതെന്നാണ് എപ്പോഴും ചിന്തിക്കാറുള്ളതെന്നും നടി പറഞ്ഞു.
പുതിയ ചിത്രമായ അനോമിയുടെ പ്രമോഷന്റെ ഭാഗമായിഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൂടി പങ്കുവെച്ചത്. പ്രശ്‌നങ്ങൾ വന്നാൽ എല്ലാം ഉള്ളിലൊതുക്കി വെച്ച് ആരോടും ഒന്നും പങ്കുവെക്കാതെ ഇരിക്കുന്നത് മോശം ശീലമാണെന്ന് അറിയാം. പക്ഷെ അത് മാറ്റാൻ കഴിയുന്നില്ലെന്നാണ് നടി പറയുന്നത്.
'ആളുകൾക്ക് മുൻപിൽ കരയാൻ ഇഷ്ടമേ അല്ലാത്ത ആളാണ് ഞാൻ. അമ്മയ്ക്ക് മുൻപിൽ പോലും ഞാൻ കരയാറില്ല. കാരണം അത് അമ്മയെ ഒരുപാട് വിഷമിപ്പിക്കുമെന്ന് എനിക്കറിയാം. എല്ലാവരുടെ കാര്യത്തിലും ഞാൻ അത് തന്നെയാണ് ചെയ്യുന്നത്. ഞാൻ സങ്കടപ്പെടുന്നത് കണ്ടാൽ അവർക്ക് വിഷമമാകും എന്നതുകൊണ്ട് എല്ലാം ഉള്ളിലൊതുക്കും. ഇങ്ങനെ അടക്കിപിടിച്ചിരിക്കുന്നത് വളരെ മോശമായ ഒരു ശീലമാണെന്നും എനിക്കറിയാം. പക്ഷെ ആ ശീലത്തെ എങ്ങനെ മാറ്റണമെന്ന് അറിയില്ല.
ചെറിയ മൂഡ് സ്വിങ്‌സോ മറ്റോ ഉണ്ടായാൽ പോലും, ഞാൻ വാട്‌സ്ആപ്പ് ഡീആക്ടിവേറ്റ് ചെയ്യും. അല്ലെങ്കിൽ സ്റ്റാറ്റസ് അർജന്റ് മെസേജസ് ഓൺലി ആക്കും. ഡിപി കളയും. അങ്ങനെ എന്തെങ്കിലുമാണ് ഞാൻ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ നേരത്തെ സുഹൃത്തുക്കൾ വന്ന് ഓകെ ആണോ എന്ന് ചോദിക്കാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അവർക്ക് അറിയാം, ഞാൻ ആ സമയത്ത് തനിച്ചിരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.