Monday, 5 January 2026

അവശ്യ വസ്തുക്കളുടെ വില വർദ്ധനവ്; പ്രതിഷേധവുമായി കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ താമരശ്ശേരി യൂണിറ്റ്

SHARE



അവശ്യ വസ്തുക്കളുടെ വില വർദ്ധനവിൽ പ്രതിഷേധം രേഖപ്പെടുത്തി  (KHRA)  കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ. പാചകവാതകം, ചിക്കൻ, പച്ചക്കറി, തുടങ്ങി അവശ്യ വസ്തുക്കളുടെ വില അനുദിനം വർധിക്കുകയാണ് .ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി മേഖല പ്രതിസന്ധി നേരിടുന്ന സമയത്ത് അന്യായ വില വർദ്ധനവ് ഈ മേഖലയിൽ കൂടുതൽ പ്രയാസം സൃഷ്ടിക്കുമെന്ന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ താമരശ്ശേരി യൂണിറ്റ് കമ്മിറ്റി യോഗ ത്തിൽ ഹോട്ടൽ ഉടമകൾ പറഞ്ഞു.

ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മാർക്കറ്റിലെ അന്യായ വിലവർദ്ധനവിന് ഉടൻ പരിഹാരം കാണണമെന്നും കെ എച്ച് ആർ എ യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രജീഷ് മാത സ്വാഗതവും , രക്ഷാധികാരി സുലൈമാൻ, വൈ: പ്രസി ബാബു,വർക്കിംഗ് പ്രസിഡൻ്റ് മുനീർ എന്നിവർ സംസാരിച്ചയോഗം ട്രഷറർ രതീഷ് നന്ദിയും പറഞ്ഞു 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.