Friday, 2 January 2026

വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴി മണ്ണിട്ട് മൂടിയില്ല, വെള്ളം നിറഞ്ഞപ്പോൾ ആഴം വ്യക്തമായില്ല, കുഴിയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം

SHARE



കൊല്ലം: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം. ഉമനല്ലൂർക്ഷേത്രം റോഡിൽ അലയൻസ് ക്ലബിന് മുന്നിലാണ് ലോറി മറിഞ്ഞത്. ഡ്രൈവർ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. കുഴിയിൽ വെള്ളം നിറഞ്ഞ് കിടന്നിരുന്നതിനാൽ ആഴം വ്യക്തമായിരുന്നില്ല. കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടിയത് അറിയാതെ മണ്ണിട്ട് മൂടിയിരുന്നു. മയ്യനാട് ഭാഗത്ത് കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി അധികൃതർ വാൽവ് തുറന്നപ്പോൾ കുഴിയിലും റോഡിലും വെള്ളം നിറഞ്ഞു. കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴിയിൽ ആവശ്യത്തിന് മണ്ണിട്ട്‌ മൂടാതിരുന്നതാണ് ടിപ്പർ ലോറിയുടെ ചക്രങ്ങൾ താഴ്ന്നിറങ്ങി അപകടത്തിന് കാരണം. എറെ നേരം പണിപ്പെട്ടാണ് ലോറി കുഴിയിൽ നിന്ന് നീക്കിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മയ്യനാട് ഭാഗത്ത് കുടിവെള്ള വിതരണം മുടങ്ങി.

 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.