Wednesday, 21 January 2026

ബംഗ്ലാദേശില്‍ കാണാതായ ഹിന്ദു വിദ്യാര്‍ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

SHARE


 
ബംഗ്ലാദേശില്‍ കാണാതായ ഹിന്ദു വിദ്യാര്‍ഥിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നവഗാവ് ജില്ലയിലെ നദിയില്‍ നിന്നാണ് ശനിയാഴ്ച വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നവഗാവ് പട്ടണത്തിലെ കാലിതാല ശ്മശാനത്തിനടുത്തുകൂടി ഒഴുകുന്ന ഒരു നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദി ഡെയ്‌ലി അഗ്രജാത്ര പ്രതിദിന്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല

നവഗാവിലെ ഒരു സര്‍ക്കാര്‍ കോളേജില്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥിയായ അഭിയാണ് മരിച്ചത്. ഓണേഴ്‌സ് കോഴ്‌സിന്റെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അഭി.

ബൊഗുര ജില്ലയിലെ ആദംദിഗി ഉപാസിലയിലെ സാന്താഹാര്‍ സ്വദേശിയായ രമേശ് ചന്ദ്രയുടെ മകനാണ് അഭി. ജനുവരി 11ന് ഒരു തര്‍ക്കത്തിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അഭിയെ കാണാതാകുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയതായി സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ അഭിയുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി. അഭി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.