Wednesday, 21 January 2026

ഗോവിന്ദ് പന്‍സാരെ വധക്കേസിലെ മുഖ്യപ്രതിയായ സനാതന്‍ സന്‍സ്ത നേതാവ് ഹൃദയാഘാതം മൂലം മരിച്ചു

SHARE


 

മുംബൈ: സിപിഐ നേതാവും യുക്തിവാദിയും എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരെയെ വധിച്ച കേസിലെ മുഖ്യപ്രതി ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ സനാതന്‍ സന്‍സ്ത നേതാവ് സമീർ ഗായ്ക്‌വാദ്(43) ആണ് മരിച്ചത്. 2017 മുതല്‍ ഇയാള്‍ ജാമ്യത്തിലായിരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇയാളെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖ ബാധിതനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോവിന്ദ് പന്‍സാരെയ്ക്കും ഭാര്യ ഉമയ്ക്കും വെടിയേറ്റത്. തുടര്‍ന്ന് പന്‍സാരെ മരിച്ചു. അന്വേഷണത്തിനിടെ, കേസില്‍ സമീറിന്റെ പങ്ക് തെളിയുകയും 2015 സെപ്റ്റംബറില്‍ സാംഗ്ലിയിലെ വസതിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2017-ല്‍ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. അതിനുശേഷം കുടുംബത്തോടൊപ്പം സാംഗ്ലി നഗരത്തിലെ വികാസ് ചൗക്ക് പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. കേസിൽ 12 പ്രതികളില്‍ ഒമ്പത് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.