Wednesday, 7 January 2026

ഇറാനിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം

SHARE


 
ടെഹ്റാൻ ∙ ഇറാനിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇറാനിൽ വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭം നിയന്ത്രണാതീതമാകുകയും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം.

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും പ്രക്ഷോഭമുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് നിർദേശമുണ്ട്. ഇറാനിൽ ഏകദേശം 10,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. 

സമാധാനപരമായി സമരം ചെയ്യുന്നവരെ കൊലപ്പെടുത്താൻ ശ്രമിച്ചാൽ, ഇറാനിൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2022 ൽ മാസങ്ങളോളം നീണ്ട സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണിപ്പോൾ നടക്കുന്നത്.

ഭക്ഷണത്തിന്റെയും വീട്ടുസാധനങ്ങളുടെയും വിലക്കയറ്റത്തിനെതിരെ കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, പ്രക്ഷോഭകാരികളെ നിലയ്ക്കുനിർത്തണമെന്ന ആയത്തുല്ല അലി ഖമനയിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാസേന വൈകാതെ നടപടി ആരംഭിക്കുമെന്ന് സൂചനയുണ്ട്. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.