Tuesday, 6 January 2026

കോഴിക്കും മുട്ടയ്ക്കും വില കുതിക്കുന്നു

SHARE

 



കോഴിയിറച്ചി ക്കും കോഴിമുട്ടയ്ക്കും വില കുതി ക്കുന്നു. ഒരുമാസത്തിനിടയിൽ കോഴിയിറച്ചി  കിലോയ്ക്ക് 290 രൂപ. മുട്ട യ്ക്ക് എട്ടു രൂപയാണ് വില. നവംബറിൽ ആറുമുതൽ 6.50 രൂപയായിരുന്നു മുട്ടവില.

. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയടക്ക മുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മുട്ട കയറ്റിവിടുന്ന തും വില വർധിക്കാൻ കാരണ മായി. കെയ്തിന്റെ ഉത്പാദനം വർധിച്ചതോടെ മുട്ടയ്ക്ക് ആവശ്യകത കൂടിയിരുന്നു. എന്നാൽ സീസൺ കുറഞ്ഞിട്ടും വില കുറയുന്നില്ല.

ബ്രോയിലർ കോഴിയിറച്ചിക്കാണ് ഒരുമാസത്തിനിടെ കിലോഗ്രാമിന് 100 രൂപയ്ക്കുമുകളിൽ കൂടിയത്.

ശബരിമല സീസൺ ആരംഭിച്ച ഡിസംബർ ആദ്യവാരംമുതലാണ് വിലക്കയറ്റം തുടങ്ങിയത്. നവംബർ പകുതിയിൽ കിലോഗ്രാമിന് 160 രൂപയുണ്ടായത് ജനുവരി ആദ്യവാരമെത്തിയപ്പോഴേക്കും 290 രൂപയായി.

സംസ്ഥാനത്തെ ഫാമുടമകൾ കോഴികളെ വിൽപ്പനയ്ക്ക് നൽകാതെ അനധികൃതമായി പൂഴ്ത്തിവെപ്പ് നടത്തിയാണ് വിലക്കയറ്റമുണ്ടാക്കുന്നതെന്നാണ് ചില്ലറവ്യാപാരികളുടെ ആക്ഷേപം.

സിവിൽ സപ്ലൈസ് വകുപ്പും അതത് ജില്ലാഭരണകൂടങ്ങളും വിലനിയന്ത്രണത്തിൽ ഇടപെട്ടില്ലെങ്കിൽ കടയടപ്പുസമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് കച്ചവടക്കാർ. കോഴിക്കോട് നഗരത്തിൽ പലയിടത്തും വിലക്കയറ്റത്തെത്തുടർന്ന് കോഴിക്കടകൾ അടച്ചിടാനും തുടങ്ങിയിട്ടുണ്ട്.

ലഗോൺ കോഴിയിറച്ചി വിലയിൽ കാര്യമായ വ്യത്യാസമില്ല. ലഗോൺ കോഴികൾക്ക് മലബാറിലാണ് ആവശ്യക്കാരേറെയുള്ളത്.

200 രൂപയ്ക്കുള്ളിൽ നൽകാൻ കഴിയും

200 രൂപയ്ക്കുള്ളിൽ നൽകാൻ കഴിയുന്നതാണ് ഫാമുകാരുടെ പൂഴ്ത്തിവെപ്പ് കാരണം വലിയ വിലയ്ക്ക് നൽകേണ്ടിവരുന്നത്. കച്ചവടക്കാർ കൊള്ളലാഭം ഉണ്ടാക്കുന്നുവെന്നാണ് ജനങ്ങൾ ധരിക്കുന്നത്. കേരളത്തിലുള്ള കോഴിഫാമുകളിൽ 80 ശതമാനവും തമിഴ്‌നാട്-കർണാടക സംസ്ഥാനങ്ങളിലെ വൻകിട ഫാമുകളുടെ നിയന്ത്രണത്തിലാണ്. റംസാനാകുമ്പോഴേക്ക് വിലയക്കയറ്റം പിടിച്ചു നിർത്താനായില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാകും.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.