Thursday, 1 January 2026

അണുനശീകരണം പൂർത്തിയായി; പക്ഷിപ്പനിയെത്തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ്

SHARE


 
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണമേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌ത സ്ഥലങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. രോഗ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കള്ളിംഗ് (ശാസ്‌ത്രീയമായി കൊന്നൊടുക്കൽ) നടത്തിയിരുന്നു. ഇവിടങ്ങളിൽ നടത്തിയ അണുനശീകരണം ഇന്നലെ പൂർത്തിയായി. പിന്നാലെയാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.

എന്നാൽ, രോഗബാധയുണ്ടായ പ്രദേശത്തിന് ഒരു കിലോമീറ്റ‌ർ പരിധിയിൽ മൂന്നു മാസത്തേക്ക് പക്ഷികളെ വളർത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് തുടരും. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട്, ചെറുതന, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പിന്നാലെ ഇറച്ചി കച്ചവടത്തിന് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഹോട്ടൽ, കോഴി വ്യപാരമേഖലകളെ സാരമായി ബാധിച്ചു. ഇതേതുടർന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ഡിസംബർ 30ന് കടയടച്ച് പണിമുടക്ക് നടത്തിയിരുന്നു. പക്ഷിപ്പനിബാധയെ തുടർന്ന് കോഴിയിറച്ചി, മുട്ട വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെതിനെതിരെയായിരുന്നു ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ടുള്ള പ്രതിഷേധം. ഭൂരിഭാഗം ഹോട്ടലുകളും പ്രവർത്തിച്ചില്ല. ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ ഹോട്ടലുകളെ അനുവദിക്കുന്ന തരത്തിൽ ഇളവുകൾ വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. നിലവിലെ ഇളവുകൾ ഹോട്ടൽ വ്യാപാരികൾക്കും ഇറച്ചി- കോഴി കച്ചവടക്കാർക്കും വലിയ ആശ്വാസമാകും.

അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പള്ളിപ്പാട് പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം പക്ഷികൾ ചത്തുവീഴുന്നതായി കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം എത്താത്തതിനാൽ നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.