Friday, 2 January 2026

ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി, കൂടെയുണ്ടാകണം'; വൈഷ്ണ സുരേഷിന്റെ കൗൺസിലർ ഓഫീസ് മുട്ടടയിൽ പ്രവർത്തനം ആരംഭിച്ചു

SHARE


തിരുവനന്തപുരം: മുട്ടടയിലെ കൗൺസിലർ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നറിയിച്ച് വാർഡ് കൗൺസില‍ർ വൈഷ്ണ സുരേഷ്. ആശംസകൾ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി. കൂടെയുണ്ടാകണമെന്നും വൈഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി എന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന് താഴെ ഒരുപാട് പേരാണ് വൈഷ്ണക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മുട്ടട പ്രൈമറി ഹെൽത്ത് സെന്ററിനടുത്ത് ആലപ്പുറം ഹാളിലാണ് കൗൺസില‌ർ വൈഷ്ണയുടെ ഓഫീസ് പ്രവ‌ർത്തനമാരംഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളമാകെ ചർച്ചാ വിഷയമായ മുട്ടട വാർഡിൽ നിന്നായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് വിജയിച്ചത്.
ദിവസങ്ങൾക്ക് മുൻപ്, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും വൈഷ്ണ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നെയോ തെരഞ്ഞെടുപ്പ് സമയത്തോ അതിനു ശേഷമോ തനിക്കായി പി ആർ ചെയ്തിട്ടില്ലെന്നും താൻ സിനിമയിലേക്കിറങ്ങുന്നുവെന്നത് തെറ്റായ പ്രചരണമാണെന്നും വൈഷ്ണ ഫേസ്ബുക്കിലൂടെ കുറിച്ചു. ബിജെപ്പിയെ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയും തിരുവനന്തപുരം കോർപ്പറേഷനിൽ അവർ അധികാരത്തിലേയ്ക്ക് എത്തുന്ന സാഹചര്യത്തെയും വളരെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളിൽ വേണ്ട നടപടികൾ സ്വീകരിച്ചു മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും വൈഷ്ണ സുരേഷ് 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.