റിയാദ്: റിയാദ് മെട്രോയുടെ ചരിത്രത്തിൽ ഇനി ഈ കുഞ്ഞുമാലാഖയുടെ ജനനവും അടയാളപ്പെടുത്തും. മെട്രോ പ്രവർത്തനമാരംഭിച്ച ശേഷമുള്ള ആദ്യത്തെ 'മെട്രോ ബേബി'ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തലസ്ഥാന നഗരി. ബ്ലൂ ലൈനിലെ അൽ അന്ദലൂസ് സ്റ്റേഷനിലാണ് ലോകത്തെ വിസ്മയിപ്പിച്ച ഈ അപൂർവ നിമിഷം അരങ്ങേറിയത്.
യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട ഉടൻ തന്നെ മെട്രോയിലെ ഓപ്പറേറ്റിങ് സ്റ്റാഫ് സംയോജിതമായി ഇടപെട്ടു. ആംബുലൻസ് എത്തുന്നതിനായി കാത്തുനിൽക്കാതെ, മെട്രോയിലെ വനിതാ ജീവനക്കാരുടെ സഹായത്തോടെ സുരക്ഷിതമായ പ്രസവത്തിന് സ്റ്റേഷനിൽ സൗകര്യമൊരുക്കി. ജീവനക്കാരുടെ കൃത്യസമയത്തുള്ള ഇടപെടലും പ്രൊഫഷണലിസവുമാണ് അടിയന്തര ഘട്ടത്തിൽ തുണയായതെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ വ്യക്തമാക്കി. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നു.‘മനുഷ്യാന്തസ്സിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന ഞങ്ങളുടെ ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിത്’ -റിയാദ് മെട്രോ അധികൃതർ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.