കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷകളുണ്ട് സംസ്ഥാനത്തിന്. എയിംസ്, വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക വിഹിതം, 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഇങ്ങനെ പ്രതീക്ഷകൾ ഏറെയാണ്. ജിഎസ്ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണമെന്നും, വായ്പ പരിധി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലും കേരളത്തിന് വലിയ പ്രതീക്ഷകളുണ്ട്
നിരന്തരം കേന്ദ്ര അവഗണനകളുടെ കണക്കുകൾ നിരത്തുമ്പോഴും കേന്ദ്രബജറ്റിൽ പ്രതീക്ഷയിൽ തന്നെയാണ് കേരളം. ധന വിഭവ സ്രോതസുകൾ കുറഞ്ഞതിനാൽ 21,000 കോടി രൂപയുടെ ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞത്തിനും വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. റെയിൽ ക കണക്റ്റുവിറ്റി, തുറമുഖവുമായി ചേർന്ന് വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ് തുടങ്ങി വിവിധ മേഖലകളിലായി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അനുബന്ധ വികസനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.
കേരളത്തിന്റെ വായ്പാ പരിധി അര ശതമാനം കൂടി ഉയർത്തണം.ജി എസ് ടി നഷ്ടപരിഹാരം പുനസ്ഥാപിക്കണം. ഇ – കൊമേഴ്സ് ഇടപാടുകൾക്ക് ഒരു തുറന്ന പെരുമാറ്റച്ചട്ടം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. എയിംസ്, ശബരി റെയിൽ എന്നിവ ഇത്തവണയും പ്രതീക്ഷ പട്ടികയിൽ ഉണ്ട്. കശുവണ്ടി – കയർ -കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രത്യേക സംരക്ഷണ പാക്കേജ്, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനും ക്യഷി നാശം തടയാനുമുള്ള പദ്ധതി എന്നിവയിലും പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.
കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെയും, ക്ഷേമ പെൻഷൻ, പാർപ്പിട പദ്ധതി ഉൾപ്പെടെയുള്ളവയിൽ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നും കേരളം ബജറ്റിനു മുന്നോടിയായി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ബജറ്റിന് പുറമേ 16 ആം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് അനുകൂലമാക്കുമെന്ന പ്രതീക്ഷയിൽ കൂടിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇത്തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.