തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തിൽ ഡിഎംഒ തല അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം. ചികിത്സ രേഖകളുമായി നാളെ ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി പരാതിക്കാരിയുടെ കുടുംബം അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി കുടുംബം പറഞ്ഞു.
ഡിഎംഒ, ആർ സി എച്ച്, ജില്ലാ നഴ്സിംഗ് ഓഫീസർ അടങ്ങുന്ന സംഘമാകും പരാതിയെ കുറിച്ച് അന്വേഷിക്കുക. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവം നടന്ന ഹസ്‌നാ ഫാത്തിമക്കാണ് ദുരനുഭവം. അശാസ്ത്രീയമായി എപ്പിസോട്ടമി ചെയ്തതിനാൽ മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതായി യുവതി പറഞ്ഞു. മൂത്രനാളിയിലൂടെ മലമൂത്ര വിസർജനം നടക്കുന്നതിനാൽ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ഹസ്ന പറഞ്ഞു.
പൂർണ ഗർഭിണിയായ വിതുര സ്വദേശിനി ഹസ്ന ഫാത്തിമ 2025 ജൂൺ 18നാണ് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ അഡ്മിറ്റായത്. 19ന് പ്രസവം നടന്നു. പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞതിനെതുടർന്ന് മലമൂത്ര വിസർജനം മൂത്രനാളിയിലൂടെയായിരുന്നെന്നാണ് ഹസ്‌നയുടെ പരാതി. ഗൈനകോളജിസ്റ്റായ ഡോ. ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെങ്കിലും വീണ്ടും ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോൾ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. തുടർന്ന് പ്ലാസ്റ്റിക് സർജറി ഉൾപ്പടെ നടത്തിയിട്ടും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചപ്പോഴാണ് ശസ്ത്രക്രിയ കുടലിനെ ബാധിച്ചെന്ന് കണ്ടെത്തിയതായി ഹസ്ന പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.