Friday, 2 January 2026

പന്നികളെ പേടിച്ച് കൃഷി മാറ്റിപ്പിടിച്ചു; 'ജെൻസി' തലമുറയെ ലക്ഷ്യമിട്ട് വണ്ടൂരിൽ സൂര്യകാന്തി വസന്തം

SHARE




കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ച പാടത്ത് വിളഞ്ഞുല്ലസിച്ച് സൂര്യകാന്തിപ്പൂക്കള്‍... റീല്‍സില്‍ പ്രതീക്ഷയര്‍പ്പിച്ച് കൃഷി മാറ്റിപ്പിടിച്ചപ്പോള്‍ വിളഞ്ഞത് നൂറുമേനി. സൂര്യകാന്തിയുടെ അതിമനോഹര പീതവസന്തം കാണാനും ഫോട്ടോ എടുക്കാനുമായി സഞ്ചാരികളുടെ ഒഴുക്കാണ് ഇങ്ങോട്ട് ഇപ്പോള്‍. വണ്ടൂരിലാണ് പന്നിശല്യത്തില്‍ പൊറുതിമുട്ടിയ കര്‍ഷകരുടെ പുതുപരീക്ഷണം.
സ്ഥിരമായി ചെയ്തിരുന്ന കപ്പ, വാഴ കൃഷികള്‍ കാട്ടുപന്നികളുടെ വിളയാട്ടത്തില്‍ നശിപ്പിക്കപ്പെട്ട് നഷ്ടത്തിൻ്റെ പടുകുഴിയില്‍ വീണതോടെ അതില്‍ നിന്ന് കരകയറാന്‍ കണ്ടുപിടിച്ച ഒരു പരീക്ഷണമായിരുന്നു സൂര്യകാന്തി കൃഷി. ജെന്‍സി തലമുറയെ ലക്ഷ്യം വച്ച് റീല്‍സില്‍ പ്രതീക്ഷയര്‍പ്പിച്ച് തുടങ്ങിയ സൂര്യകാന്തി കൃഷി നൂറുമേനി വിളഞ്ഞതിൻ്റെ സന്തോഷത്തിലാണ് വണ്ടൂര്‍ കോട്ടോല സ്വദേശി പി.എല്‍. മുഹമ്മദും, ചെറുകോട് മുതീരി സ്വദേശി വി.പി. ഉമ്മറും. ഇരുവരും ചേര്‍ന്ന് പോരൂര്‍ മുതിരി പള്ളിപ്പടിയില്‍ രണ്ടേക്കര്‍ തോട്ടത്തില്‍ വിത്തിറക്കിയ നാലുകിലോ സൂര്യകാന്തിയാണ് വിളഞ്ഞുല്ലസിച്ച് പീതവസന്തം പരത്തി നിറഞ്ഞു നില്‍ക്കുന്നത്. ഒന്നരമാസത്തെ പരിചരണം കൊണ്ടാണ് സൂര്യകാന്തി പൂക്കള്‍ വിടര്‍ന്നത്. മൂന്നു വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ചാണ് പാട്ടകൃഷി ഇറക്കുന്നത്. എന്നാല്‍, കാട്ടുപന്നി ശല്യത്തില്‍ മറ്റൊരു കൃഷിയും വിജയിക്കാതായതോടെ ഇത്തവണ പരീക്ഷണാടിസ്ഥാനത്തില്‍ സൂര്യകാന്തിയില്‍ പ്രതീക്ഷയര്‍പിക്കുകയായിരുന്നെന്ന് മുഹമ്മദ് പറയുന്നു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.