കാസർഗോഡ് ജില്ലയിലെ വൈകല്യമുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്റർ പദ്ധതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് 2026 ജനുവരി 3-ന് വൈകുന്നേരം 8.00 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം സന്ദർശിക്കും. സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിലാണ് ഈ സന്ദർശനം നടക്കുന്നത്.
കലയും ശാസ്ത്രവും ഏകീകരിച്ച് സാമൂഹിക ഉൾക്കൊള്ളലിന് പുതിയ വഴികൾ തുറക്കുന്ന DAC പദ്ധതിയെക്കുറിച്ച് ബഹ്‌റൈനിലെ സാമൂഹ്യ–സാംസ്‌കാരിക സംഘടനകളോടും മലയാളി സമൂഹത്തോടും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് ഗോപിനാഥ് മുതുകാടിന്റെ ഈ സന്ദർശനം. കാസർഗോഡ് ജില്ലയിൽ, പ്രത്യേകിച്ച് എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾ ഉൾപ്പെടെ നേരിടുന്ന സാമൂഹികവും വികസനപരവുമായ വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരങ്ങൾ ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും പദ്ധതിക്ക് അന്താരാഷ്ട്ര തലത്തിലുള്ള പിന്തുണ ഉറപ്പാക്കുന്നതിനുമായി ഗോപിനാഥ് മുതുകാട് ഇതിനോടകം വിവിധ രാജ്യങ്ങൾ സന്ദർശിച്ച് സാമൂഹ്യ സംഘടനകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.