Friday, 2 January 2026

ഇത് ഞങ്ങളുടെ 'റൂഹ്', ഒപ്പം നിന്ന എല്ലാവർക്കും നന്ദി; പുതിയ സന്തോഷം പങ്കുവെച്ച് മീത്ത് മിറി കപ്പിള്‍സ്

SHARE

 

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് മീത്ത് മിറി കപ്പിള്‍സ്. കോമഡി റീല്‍സും ഡാന്‍സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെയാണ് ഇവരുടെ കണ്ടന്റ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല റിയാലിറ്റി ഷോയിലൂടെയും ചാനല്‍ പരിപാടികളിലൂടെയും സജീവമാണ് മീത്തും മിറിയും. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. തലശ്ശേരിയാണ് സ്ഥലം. അതുകൊണ്ടു തന്നെ ഇവരുടെ കണ്ണൂര്‍ സ്ലാങ്ങിനും ഫാന്‍സ് ഏറെയാണ്.പാഞ്ചാലിവസ്ത്ര എന്ന പേരിൽ സ്വന്തമായി ഒരു ഓൺലൈൻ ക്ലോത്തിങ്ങ് ബ്രാൻഡും ഇവർക്കുണ്ട്. വെറും 7000 രൂപ കൊണ്ടാണ് തങ്ങള്‍ ഇത് തുടങ്ങിയതെന്നും ഇപ്പോള്‍ രണ്ട് കോടിയുടെ വരെ ബിസിനസ് ഉണ്ടെന്നും ഇരുവരും അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പുതിയ വീടു വെച്ചതാണ് റിതുഷയുടെയും മിഥുന്റെയും ജീവിതത്തിലെ പുതിയ സന്തോഷം. 4000 സ്ക്വയർ ഫീറ്റിലാണ് വീട് പണിതത്. പുതുവൽസര ദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചല്‍. ആത്മാവ് എന്നർഥം വരുന്ന 'റൂഹ്' എന്ന പേരാണ് വീടിന് നൽകിയിരിക്കുന്നത്. ഏറെനാളത്തെ അന്വേഷണത്തിനൊടുവിലാണ് ഈ പേരിലേക്ക് എത്തിയതെന്നും ലളിതവും അർഥവത്തായതുമായ ഒരു പേര് വീടിന് നൽകണം എന്നുമുള്ളത് തങ്ങളുടെ ആഗ്രഹമായിരുന്നുവെന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഇത് ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായതു മാത്രമല്ല, ഞങ്ങളുടെ ദീർഘവീക്ഷണം യാഥാർത്ഥ്യമായതാണ്. ഈ വീട്ടിലെ ഓരോ കട്ടക്കു പിന്നിലും വലിയ അധ്വാനുമുണ്ട്. ഇവിടുത്തെ ഓരോ മുക്കിലും മൂലയിലും സ്നേഹം നിറഞ്ഞു നിൽപ്പുണ്ട്. കഠിനാധ്വാനവും നിരവധിയാളുടെ പിന്തുണയും കൊണ്ടാണ് ഈ വീട് യാഥാർഥ്യമായത്. ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി'', എന്നാണ് പാലുകാച്ചലിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരുവരും കുറിച്ചത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.