ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാൻ ഡ്രോൺ പറന്നതിൽ വ്യാപക പരിശോധന ആരംഭിച്ചു. സ്‌ഫോടകവസ്തുക്കൾ, ആയുധങ്ങൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയ പാക്കറ്റുകൾ മേഖലയിൽ വർഷിച്ചത് കണ്ടെത്തിയതോടെയാണ് സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്. ഔദ്യോഗികവൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇന്ന് പുലർച്ചെ പൂഞ്ചിലെ ഖാദി കർമ്മദ പ്രദേശത്തെ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് ഡ്രോൺ അതിക്രമിച്ചുകയറിയെന്നും അഞ്ച് മിനിറ്റിലധികം നിയന്ത്രണരേഖയ്ക്കുള്ളിൽ തുടർന്നതിനുശേഷം പോയെന്നുമാണ് വിവരം.ഇതിനിടയിൽ ഐഇഡി, വെടിക്കോപ്പുകൾ, മയക്കുമരുന്നുകൾ എന്നിവ ഉൾപ്പെടുന്ന ചരക്കുകൾ വർഷിച്ചെന്നും സൂചനയുണ്ട്. ഇത് ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. സംഭവം അറിഞ്ഞതോടെ ഇന്ത്യൻ സൈന്യവും ജമ്മു കാശ്മീർ പൊലീസും ഖാദി കർമ്മഡിയിലും സമീപ പ്രദേശങ്ങളിൽ നിന്നും ഉപേക്ഷിച്ച വസ്തുക്കൾ കണ്ടെത്തി. ഇതിനിടയിൽ തന്നെ പാകിസ്ഥാൻ ഡ്രോൺ വർഷിച്ച വസ്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജമ്മു കാശ്മീരിലുടനീളം സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കെയാണ് സംഭവം. ഇതോടെ സുരക്ഷാസേന, ജമ്മു കാശ്മീരിലെ മറ്റുജില്ലകളിലും അതിർത്തി പ്രദേശങ്ങളും വനപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക ഇന്റലിജൻസ് നൽകിയ വിവരങ്ങളെ തുടർന്നാണ് സുരക്ഷാസേന കർശന പരിശോധന ആരംഭിച്ചത്. ദോഡ-കിഷ്ത്വാർ വനമേഖലയിൽ രണ്ട് തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, കെശ്വാൻ-ചത്രൂ താഴ്‌വരയിൽ സുരക്ഷാ സേന വളഞ്ഞ് തെരച്ചിൽ നടത്തിയിരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായും പ്രദേശം നിരീക്ഷിക്കുന്നതിനായും സൈന്യം ഡ്രോണുകളും മറ്റ് ആകാശ നിരീക്ഷണ ഉപകരണങ്ങളും വിന്യസിച്ചിരിക്കുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.