രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനും പരിസ്ഥിതി സൗഹൃദമായ ഊര്‍ജ്ജ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കുവൈത്ത് ഊര്‍ജ്ജ മന്ത്രാലയം മൂന്ന് വര്‍ഷത്തെ സമഗ്രമായ കര്‍മ്മപദ്ധതി പ്രഖ്യാപിച്ചു. 2030-ഓടെ രാജ്യത്തെ ആകെ വൈദ്യുതി ഉത്പ്പാദനത്തിന്റെ 15 ശതമാനമെങ്കിലും ഹരിത ഊര്‍ജ്ജത്തില്‍ നിന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ പുതിയ സോളാര്‍ പവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള ഗ്രിഡ് സംവിധാനം ശക്തമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ചൈനീസ് കമ്പനികളുമായി സഹകരിച്ച് ഷഗായ, അല്‍-അബ്ദിലിയ തുടങ്ങിയ വന്‍കിട സോളാര്‍ പ്രോജക്റ്റുകളുടെ അടുത്ത ഘട്ടങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ വരും ദശകത്തില്‍ ഏകദേശം 14,000 മെഗാവാട്ട് അധിക വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ 5,000 മെഗാവാട്ട് സൗരോര്‍ജ്ജത്തില്‍ നിന്നായിരിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.