ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധിയും അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിൽ ഫിഫയോട് അഭ്യർത്ഥനയുമായി ഐഎസ്എൽ താരങ്ങൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രതിസന്ധി പരിഹരിക്കാൻ ഫിഫയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് താരങ്ങൾ രംഗത്തെത്തിയത്. ഇതൊരു അവസാന ശ്രമമാണെന്നും അതുകൊണ്ടാണ് ഫിഫയുടെ ഇടപെടൽ ആവശ്യപ്പെടുന്നതെന്നും താരങ്ങൾ വിഡിയോയിൽ പറയുന്നുണ്ട്.
ഇതിഹാസ താരം സുനിൽ ഛേത്രി, ദേശീയ ടീം നായകൻ ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കൻ, ലാലിയൻസുവാല ചാങ്‌തെ, അമരീന്ദർ സിങ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ഈ വീഡിയോയിലുണ്ട്. വിദേശ താരങ്ങളായ ഹ്യുഗോ ബൗമോ, കാർലോസ് ഡെൽഗാഡോ തുടങ്ങിയവരും അപേക്ഷയുമായി വീഡിയോയിലെത്തിയിട്ടുണ്ട്.
'ഈ ജനുവരി സമയത്ത് നിങ്ങൾ ഞങ്ങളെ സ്‌ക്രീനിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്നത് കാണേണ്ടതാണ്, പക്ഷെ വലിയ പേടിയിലും നിരാശയിലുമാണ് ഞങ്ങളിപ്പോൾ', എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. 'കളിക്കാരും ജീവനക്കാരും ക്ലബ് ഉടമകളും ആരാധകരും ഇതിനെ സംബന്ധിച്ച് വ്യക്തതയും സംരക്ഷണവും അതിലുപരി ഒരു ഭാവിയും അർഹിക്കുന്നുണ്ട്', ഛേത്രി പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന്റെ അധികാരികൾക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്തതുകൊണ്ടാണ് അവസാനശ്രമമെന്ന നിലയിൽ ഫിഫയോട് ഇടപെടൽ ആവശ്യപ്പെടുന്നതെന്നും വീഡിയോയിൽ പറയുന്നു. ഈ ശ്രമത്തെ രാഷ്ട്രീയപരമായി കാണരുതെന്നും മറിച്ച് ആവശ്യകതയായി കാണണമെന്നും താരങ്ങൾ പറയുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.