Saturday, 17 January 2026

“ശിവകാർത്തികേയനോട് മത്സരമില്ല, പക്ഷെ ചില നടന്മാരുടെ PR ടീമിനെ സൂക്ഷിക്കണം” ; ജീവ

SHARE


 
താൻ ഒരിക്കലും ശിവകാർത്തികേയനെ സിനിമയിൽ തന്റെ സഹ മത്സരാർത്ഥിയായ കാണുന്നില്ല എന്ന് നടൻ ജീവ. എന്നാൽ മത്സരമില്ലായെങ്കിലും ചില നടന്മാരുടെ മാർക്കറ്റിങ് ടീമിനോട് തനിക്ക് മത്സരമുണ്ടെന്നുമുള്ള ജീവയുടെ വാക്കുകൾ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘തലൈവൻ തമ്പി തലമയിൽ’ എന്ന ചിത്രം റിലീസായ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

“ശിവകാർത്തികേയനുമായി മത്സരമില്ല, മറിച്ച് ഞാൻ മത്സരിക്കുന്നത് എന്റെ അതെ കാലഘട്ടത്തിൽ സിനിമയിൽ വന്ന രവി മോഹൻ, ധനുഷ്, സിമ്പു തുടങ്ങിയവരോട് മാത്രമാണ്. എങ്കിലും ചില നടന്മാരുടെ മാർക്കറ്റിങ് ടീമുമായി മത്സരിക്കാൻ സത്യത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്” ഒരു സിനിമയുടെ പ്രമോഷണൽ അഭിമുഖവുമായി ബന്ധപ്പെട്ട് ജീവ പറഞ്ഞു.

തമിഴ് സിനിമയിലെ അഭിനേതാക്കളുടെ മാർക്കറ്റിങ് ടീമുകൾ നടത്തുന്ന പ്രത്യേക ക്യാംപെയ്‌നുകളെ കുറിച്ചും ജീവ മനസ് തുറന്നു. “ചില നടന്മാരോട് മത്സരമില്ലായെങ്കിലും അവരുടെ pr ടീമുകളോട് മത്സരബുദ്ധി തോന്നും. അവർ പ്രതിനിധീകരിക്കുന്ന നടനാണ് ഇനി തമിഴ് സിനിമയിലെ അടുത്ത സംഭവം എന്ന് പ്രചരിപ്പിക്കാൻ അത്ര വമ്പൻ പരിപാടികളാണ് അവർ നടത്തുന്നത്” ജീവ കൂട്ടിച്ചേർത്തു.

ജീവയുടെ ഈ പ്രസ്താവന ശിവകർത്തികേയനിലേക്കുള്ള ഒളിയമ്പാണ് എന്നാണ് ചില ആരാധകർ വീഡിയോക്ക് കീഴിൽ പ്രതികരിക്കുന്നത്. രജനിയുടെയും വിജയ്‍യുടെയും പാതയിലാണ് ശിവകാർത്തികേയന്റെ സഞ്ചാരമെന്നും അവർക്ക് ശേഷം ആ സ്ഥാനത്തേയ്ക്ക് എത്താൻ പോകുന്നത് അദ്ദേഹമാണ് എന്നുമെല്ലാം തമിഴ്‌നാട്ടിൽ ചർച്ചകൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ജീവയുടെ വാക്കുകൾ.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.