Friday, 6 February 2026

പ്രതിമാസ വേതനം 15000 രൂപയാക്കണം; ​ബം​ഗാളിൽ ആശവർക്കർമാരുടെ പ്രതിഷേധം

SHARE

 


കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ആശവർക്കർമാരുടെ പ്രതിഷേധം. പശ്ചിമ ബംഗാൾ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ഓണറേറിയത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതിഷേധം.1000 രൂപയാണ് സർക്കാർ വർദ്ധിപ്പിച്ചത്. ഇടക്കാല ബജറ്റിൽ ആശവർക്കർക്ക് അർഹിക്കുന്ന ഓണറേറിയം ലഭിച്ചില്ലെന്ന് പറഞ്ഞാണ് നൂറ്കണക്കിന് ആശവർക്കർമാർ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രതിമാസം കുറഞ്ഞത് 15000 രൂപ ഓണറേറിയം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശവർക്കർമാർ പ്രതിഷേധിച്ചത്. ബം​ഗാളിലെ ആരോ​ഗ്യ വകുപ്പ് ആസ്ഥാനമായ സ്വാതിഭവന് മുൻപിലാണ് സമരം നടത്തിയത്.

തുച്ഛമായ തുക മാത്രമാണ് ഞങ്ങൾക്ക് ശമ്പളമായി ലഭിക്കുന്നതെന്നും സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വര്‍ധനവില്‍ തൃപ്തരല്ലെന്നും കുറഞ്ഞത് പ്രതിമാസം 15000 രൂപ വേതനമായി ലഭിക്കണമെന്നും ആശവർക്കർമാർ ആവശ്യപ്പെട്ടു. ആരോഗ്യ സെക്രട്ടറിയെ കണ്ട് ഇക്കാര്യങ്ങൾ അറിയിക്കുമെന്നും ആശ വൊളണ്ടിയർമാർ പറഞ്ഞു. ഇന്നലെ മമത ബാനർജി സർക്കാർ പ്രഖ്യാപിച്ച ഇടക്കാല ബജറ്റിൽ ആശാ വർക്കർമാരുടെ ഓണറേറിയം പ്രതിമാസം 6250 രൂപയായി ഉയർത്തിയിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.