Saturday, 7 February 2026

ഏകവരുമാന മാർ​ഗം, എന്നിട്ടും 2.30 ലക്ഷത്തിന്റെ വാഹനം നടുറോഡിലിട്ട് കത്തിച്ച് യുവതി

SHARE

 


വലിയ പ്രതീക്ഷകളോടെ ഉപജീവനത്തിനായി വാങ്ങിയ വാഹനം നിരന്തരം തകരാറിലായതിലും, അത് നന്നാക്കി നൽകാൻ കമ്പനി വിസമ്മതിച്ചതിലും പ്രതിഷേധിച്ച് യുവതി സ്വന്തം ഇ-റിക്ഷയ്ക്ക് തീയിട്ടു. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് ഈ സംഭവം നടന്നത്. ഫക്കർ കോളനി നിവാസിയായ ഗുഡിയ മഹാർ എന്ന യുവതിയാണ് തന്റെ ഏക വരുമാന മാർ​ഗമായിരുന്ന വാഹനം പെട്രോളൊഴിച്ച് കത്തിച്ചത്.


ദിവസക്കൂലിക്കാരായ ഗുഡിയയും ഭർത്താവ് നാരായൺ മഹാറും തങ്ങളുടെ മൂന്ന് കുട്ടികളെ വളർത്താൻ സ്ഥിരമായ ഒരു വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇ-റിക്ഷ വാങ്ങിയത്. ഏകദേശം 2.30 ലക്ഷം മുതൽ 2.50 ലക്ഷം രൂപ വരെ വിലവരുന്ന വാഹനം ഫിനാൻസ് വഴിയാണ് ഇവർ സ്വന്തമാക്കിയത്. കൂലിപ്പണിയിൽ നിന്നുള്ള അനിശ്ചിതമായ വരുമാനത്തിന് പകരമായി ഈ വാഹനം കുടുംബത്തിന് വലിയൊരു പ്രതീക്ഷയായിരുന്നു.

വാഹനം വാങ്ങി രണ്ട് മാസം തികയും മുമ്പേ അത് പണിമുടക്കി. കഴിഞ്ഞ നാല് മാസമായി വാഹനം നന്നാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഗുഡിയ ഏജൻസിയിൽ കയറിയിറങ്ങിയെങ്കിലും അധികൃതർ ഓരോ തവണയും അവരെ തിരിച്ചയക്കുകയായിരുന്നു. വാഹനം ഓടിക്കാൻ കഴിയാതെ വീട്ടിൽ ഇരിക്കുമ്പോഴും ലോൺ തിരിച്ചടയ്ക്കേണ്ടി വന്നത് കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.