Saturday, 7 February 2026

ഓൺലൈനായി പെൻഷൻ പാസ്ബുക്ക് പുതുക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത മുൻ ബാങ്ക് ഉദ്യോഗസ്ഥന് 5.38 ലക്ഷം രൂപ നഷ്ടമായി

SHARE


 
ആലപ്പുഴ: ഓൺലൈനായി പെൻഷൻ പാസ്ബുക്ക് പുതുക്കി നൽകുമെന്ന് വിശ്വസിപ്പിച്ച് ലിങ്ക് അയച്ചു നൽകി ബാങ്ക് അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്ന് വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ 73-കാരനാണ് തട്ടിപ്പിനിരയായത്. ഒറ്റരാത്രികൊണ്ട് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 5.38 ലക്ഷം രൂപയാണ് നഷ്ടമായത്.

സമൂഹമാധ്യമത്തിൽ കണ്ട പരസ്യം വിശ്വസിച്ചാണ് ജനുവരി 31-ന് രാത്രി 10 മണിയോടെ പരാതിക്കാരൻ ലിങ്കിൽ ക്ലിക്ക് ചെയ്തത്. ലിങ്കിൽ കയറി രജിസ്റ്റർ ചെയ്തതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിച്ചുവെന്നാണ് വിവരം. പക്ഷാഘാതം വന്ന് കിടപ്പിലായതിനാൽ ബാങ്കിൽ നേരിട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം ഓൺലൈൻ സഹായം തേടിയത്.

പിറ്റേന്ന് രാവിലെ വാട്സാപ്പ് വഴി വിളിച്ച് അപേക്ഷാഫോം പൂരിപ്പിക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നി കോൾ കട്ട് ചെയ്തപ്പോഴേക്കും അക്കൗണ്ടിൽ നിന്ന് 7 തവണകളായി 5,38,498 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു. തട്ടിപ്പിനിരയായതിനെത്തുടർന്ന് ഇദ്ദേഹം ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ വി.ഡി. റെജിരാജിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.