Friday, 6 February 2026

യുഎസിന്റെ ക്രിമിനൽ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ 89 ഇന്ത്യക്കാർ

SHARE


 
യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി.എച്ച്.എസ്) പുറത്തുവിട്ട ‘ക്രിമിനൽ അനധികൃത കുടിയേറ്റക്കാരുടെ’ പട്ടികയിൽ 89 ഇന്ത്യക്കാർ. അനധികൃത കുടിയേറ്റക്കാർക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന കർശന നടപടികളുടെ ഭാഗമായാണ്  യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റും (ഐ.സി.ഇ), കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും (സി.ബി.പി) ചേർന്ന് അറസ്റ്റ് ചെയ്ത ഏകദേശം 25,000 വ്യക്തികളുടെ വിവരങ്ങൾ പുറത്തുവിട്ടത്. കൊലപാതകം, ലൈംഗികാതിക്രമങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ പേര്, ഫോട്ടോ, രാജ്യം, ക്രിമിനൽ പശ്ചാത്തലം എന്നിവയാണ് പൊതുജനങ്ങൾക്ക് ലഭ്യമായ ഡാറ്റാബേസിലുള്ളത്.

അമേരിക്കൻ സമൂഹത്തെ ഭയപ്പെടുത്തിയ കുറ്റവാളികളെയും അവരെ നീക്കം ചെയ്ത പ്രദേശങ്ങളെയും കുറിച്ച് പൗരന്മാർക്ക് വ്യക്തമായ ധാരണ നൽകാനാണ് ഡാറ്റാബേസ് രൂപീകരിച്ചതെന്ന് ഡി.എച്ച്.എസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന് കീഴിൽ നടന്ന അറസ്റ്റുകളുടെ ഒരു ഭാഗം മാത്രമാണിതെന്നും കുറ്റവാളികളെ പൂർണ്ണമായും പുറത്താക്കുന്നത് വരെ നടപടികൾ തുടരുമെന്നും വകുപ്പ് അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.