Saturday, 7 February 2026

'തെറ്റുപറ്റിയിട്ടില്ല'; ബരാക്-മിഷേൽ എഐ വീഡിയോയിൽ മാപ്പ് പറയില്ലെന്ന് ട്രംപ്

SHARE

 


മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന എഐ വീഡിയോ തന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിലൂടെ പങ്കുവെച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ആ വീഡിയോയുടെ തുടക്കം മാത്രമേ കണ്ടിട്ടുള്ളൂവെന്നും അതിലെ അധിക്ഷേപകരമായ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ശനിയാഴ്ച എയർ ഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

സാധാരണയായി ജീവനക്കാർ ഉള്ളടക്കം പൂർണ്ണമായി പരിശോധിച്ച ശേഷമാണ് പോസ്റ്റ് ചെയ്യുന്നത്. വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകളെക്കുറിച്ച് പറയുന്ന തുടക്കഭാഗം കണ്ടപ്പോൾ അത് കൈമാറിയതാണെന്നും ബാക്കി കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ടാകുമെന്ന് കരുതിയെന്നും ട്രംപ് പറഞ്ഞു. താൻ പ്രതിദിനം ആയിരക്കണക്കിന് കാര്യങ്ങൾ നോക്കാറുണ്ടെന്നും ഇതിൽ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയില്ലെന്നും ട്രംപ് പറഞ്ഞു
.
വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പിന്നീട് നീക്കം ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രി വൈകി അപ്‌ലോഡ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഏകദേശം 12 മണിക്കൂറോളം ഓൺലൈനിൽ ഉണ്ടായിരുന്നു. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ എഡിറ്റ് ചെയ്ത് ചേർത്ത എഐ വീഡിയോയിൽ 2020-ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെളിവില്ലാത്ത ആരോപണങ്ങളും ആവർത്തിച്ചിരുന്നു. 'ദ ലയൺ സ്ലീപ്‌സ് ടുനൈറ്റ്' എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പ്രചരിച്ചത്. ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണെന്നും ശ്രദ്ധയിൽപ്പെട്ട ഉടൻ വീഡിയോ നീക്കം ചെയ്തെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.