Friday, 13 February 2026

എസ്‍ഡി കോളേജിലെ ചോദ്യപേപ്പർ വിവാദം: വീഴ്ച സംഭവിച്ചിട്ടില്ല; തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണെന്ന് കോളേജ് പ്രിൻസിപ്പൽ

SHARE

 


ആലപ്പുഴ: ആലപ്പുഴ എസ്‍ഡി കോളേജിലെ ചോദ്യപേപ്പർ വിവാദത്തിൽ പ്രതികരിച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ നായർ വി ആർ. പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.


പരീക്ഷ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ല. മൂല്യനിർണയം തുടങ്ങിയപ്പോൾ തന്നെ ചോദ്യപേപ്പറിന്റെ കോഡ് മാറിയത് തിരിച്ചറിഞ്ഞു. ആ വിവരം യൂണിവേഴ്സിറ്റിയെ അറിയിക്കുകയും ചെയ്തു. തുടർ നടപടികൾ സ്വീകരിക്കേണ്ടത് യൂണിവേഴ്സിറ്റിയാണ്. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടതാണെന്നും പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ നായർ വി ആർ പറഞ്ഞു.

നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞു. സപ്ലിമെന്‍ററി എഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്‍ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നൽകിയത്. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.