Tuesday, 3 February 2026

പത്തനംതിട്ട ലഹരിക്കേസ്: എക്സൈസ് ഓഫീസറുടെ കാലിൽ കാർ കയറ്റിയ കേസിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ്

SHARE


 

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലഹരിക്കേസ് പ്രതി എക്സൈസ് ഓഫീസറുടെ കാലിൽ കാർ കയറ്റിയ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. പ്രതി ലഹരി കൈമാറുന്നതിനിടെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീആനന്ദിൻ്റെ കാലില്‍ കാര്‍ കയറ്റിയത്. കാലിന് രണ്ട് പൊട്ടലേറ്റ എക്‌സൈസ് ഓഫീസര്‍ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം പ്രതികളായ പത്തനംതിട്ട കണ്ണങ്കര സ്വദേശി നസീബ് സുലൈമാന്‍, പത്തനംതിട്ട സ്വദേശി ആസിഫ് എന്നിവര്‍ കാറില്‍ രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ച കാർ പത്തനംതിട്ട പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ലഹരിക്കേസിൽ മുമ്പും പ്രതി നസീബ് സുലൈമാനെ പിടികൂടിയിട്ടുണ്ടെന്നും തന്നോട് പ്രതിക്ക് മുൻ വൈരാഗ്യം ഉണ്ടെന്നുമാണ് എക്സൈസ് ഓഫീസർ പ്രതികരിച്ചത്. ശ്രീആനന്ദ്, അജിത്ത് എം കെ, അഭിജിത്ത്, നിതിന്‍ ശ്രീകുമാര്‍ എന്നീ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. കാലിന് പരിക്കേറ്റ സിവില്‍ എക്‌സൈസ് ഓഫീസറെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.