Tuesday, 3 February 2026

കംബോഡിയയിലിരുന്ന് വിവാഹാലോചനാ വെബ്സൈറ്റ് വഴി കോടികൾ തട്ടിയ മൂന്ന് മലയാളികൾ പിടിയിൽ

SHARE

 



കൊച്ചി: വിവാഹാലോചന വെബ്‌സൈറ്റുകൾ വഴി പരിചയപ്പെടുന്നവരെ കബളിപ്പിച്ചു സൈബർ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുക്കുന്ന അന്താരാഷ്ട്ര സൈബർ ക്രിമിനൽ സംഘത്തിലെ മൂന്ന് മലയാളികൾ അറസ്റ്റിൽ. കൊച്ചി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. അരൂർ സ്വദേശി സൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശികളായ കെ.പി. ആദിൽ (22), മുഹമ്മദ് ഫൈസൽ (25) എന്നിവരെയാണ് സൈബർ പോലീസ് സംഘം പിടികൂടിയത്.

ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്നതും കമ്പോഡിയ കേന്ദ്രമായി പ്രവർത്തിക്കുന്നതുമായ വലിയൊരു റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറയുന്നു. നാട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന യുവാക്കളെ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിൽ എത്തിച്ചാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് സമ്പന്നരെ കണ്ടെത്തി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് നിക്ഷേപങ്ങളുടെ പേരിൽ പണം തട്ടുകയുമാണ് ഇവരുടെ രീതി. ഇൻസ്‌പെക്ടർ പി.എ. ഷമീർഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കമ്പോഡിയയിലുണ്ടായിരുന്ന പ്രതികളെ അതീവ രഹസ്യമായും തന്ത്രപരമായും നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പ് സംഘത്തിൽ ഇനിയും കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.