Saturday, 7 February 2026

രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യം; റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ച് എ എ റഹീം എംപി

SHARE

 



ന്യൂ ഡൽഹി: രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ച് എ എ റഹീം എംപി. ജോലിസമയം കഴിഞ്ഞാൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ട എന്ന ആനുകൂല്യം നേടിത്തരുന്ന നിയമമാണ് റൈറ്റ് റ്റു ഡിസ്കണക്ട്. രാജ്യസഭയിൽ ഈ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എ എ റഹീം.

രാജ്യത്തെ ഐ ടി, ബാങ്കിങ്, കൺസൾട്ടിങ് അടക്കമുള്ള സ്വകാര്യ മേഖലയിൽ അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെയും, മരിക്കുന്നവരുടെയും, വിവിധ ആരോഗ്യ - മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുടെയും എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് റഹീം എംപി ബിൽ അവതരിപ്പിച്ചത്. ജോലി സമയത്തിന് ശേഷവും ഓഫീസിൽ തുടരാനോ, ഓഫിസിന് പുറത്തിരുന്ന് ഓൺലൈൻ ആയി ജോലിയിൽ തുടരാനോ പലതുയിടത്തും കമ്പനികൾ ജീവനക്കാരെ നിർബന്ധിക്കുന്നുണ്ട്. അവധി ദിവസങ്ങളിലും പലപ്പോഴും ഇത്തരത്തിൽ പല ജീവനക്കാർക്കും സമ്മർദ്ദമുണ്ട്. ഇവയെയെല്ലാം നിയമവിരുദ്ധമാക്കാൻ നിർദേശിക്കുന്നതാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ.

പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റൈറ്റ് ടു ഡിസ്കണക്ട് നിയമം അടുത്ത കാലത്തായി പാസാക്കിക്കിയിരുന്നു. ജോലിസമർദ്ദം ഏറ്റവും അധികം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്ത് നിയമ നിർമാണം വൈകരുതെന്നും എ എ റഹീം എം പി ആവശ്യപ്പെട്ടു. എല്ലാ കമ്പനികളും ജീവനക്കാരുടെ ഡിജിറ്റൽ ക്ഷേമം കൂടി ഉറപ്പാക്കണം. അതിനായി, മാനസികാരോഗ്യ കൗൺസലിങ് സംവിധാനങ്ങൾ, ഡിജിറ്റൽ ഡിടോക്സ് സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പാക്കാനുള്ള വ്യവസ്ഥകളും അടങ്ങിയതാണ് പുതിയ നിയമം. റൈറ്റ് ടു ഡിസ്കണക്ട് രാജ്യത്ത് അത്യാവശ്യമാണെന്ന് ശൂന്യവേളയിൽ റഹീം എംപി നേരത്തെ ഉന്നയിച്ചിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.