Saturday, 7 February 2026

തൃശൂരിൽ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു

SHARE


 
തൃശൂർ  നന്നംമുക്ക് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്കും പുലർച്ചെ മൂന്നു മണിയോടെയുമാണ് വൻ തീപിടിത്തമുണ്ടായത്. നമ്പലാട്ട് ​ഗോപാലപ്പണിക്കരുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ എം.സി.എഫിലാണ് തീപിടിച്ചത്. ഈ വീട്ടിലെ ബിരാജ് എന്ന യുവാവിനും തീയണയ്ക്കാൻ ശ്രമിച്ച നാട്ടുകാര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായി.

ബിരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായി അണച്ചത്. സ്ഥലത്ത് തീയിട്ടതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.