Saturday, 7 February 2026

പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച

SHARE


 

പാകിസ്ഥാനിൽ മാൻഹോൾ മൂടികൾ  വ്യാപകമായി മോഷ്ടിക്കപ്പെടുന്നത് വലിയ ചർച്ചയാകുന്നു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ വിചിത്രമായ മോഷണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ആക്രി വിൽക്കുന്നതിലൂടെ പെട്ടെന്ന് പണം ലഭിക്കാനാണ് ആളുകൾ ഇവ മോഷ്ടിക്കുന്നത്. സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചാബ് പ്രവിശ്യാ സർക്കാർ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കർശനമായ നിയമം കൊണ്ടുവന്നിരിക്കുകയാണ്.

മാൻഹോൾ മൂടി മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഒന്ന് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. കൂടാതെ, ഇത്തരത്തിൽ കവർ നീക്കം ചെയ്ത മാൻഹോളിൽ വീണ് ആരെങ്കിലും മരിക്കാനിടയായാൽ കുറ്റവാളിക്ക് പത്ത് വർഷം തടവും 30 മുതൽ 50 ലക്ഷം രൂപ വരെ പിഴയും നൽകേണ്ടി വരും. പകൽ സമയം കവറുകൾ സ്ഥാപിച്ചാൽ രാത്രിയാകുമ്പോഴേക്കും അവ മോഷ്ടിക്കപ്പെടുകയാണെന്നും അതിനാൽ ദൈവത്തെ ഓർത്ത് ഇത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും പഞ്ചാബ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.