കൊച്ചി: പ്രമുഖ വ്യവസായി സി ജെ റോയ്‌യുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി എ ജോസഫ്. റോയ്‌യുടെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ലയെന്നും അദ്ദേഹത്തെ കുറിച്ച് ഓർമ്മകൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ടി എ ജോസഫ് പറഞ്ഞു.
റോയ്‌യുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരുകയാണെന്നും എസ്ഐടിയുടെ
കീഴിയിൽ അന്വേഷണം നടത്തുന്നതിനാൽ തനിക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തെ ബാധിക്കുന്ന കാര്യങ്ങൾ പറയരുതെന്ന് ബെംഗളൂരു ഡിസിപി പറഞ്ഞുവെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഡിസിപി തന്നെ മൂന്ന് തവണ വിളിച്ചുവെന്നും ടി എ ജോസഫ് പറഞ്ഞു
ആദായ നികുതി വകുപ്പിന്റെ പരിശോധന സാധാരണ നിലയിലാണ് നടന്നത്. ഉദ്യോഗസ്ഥർ ന്യായമായിട്ടാണ് ഇടപെട്ടതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പീഡനവും നേരിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ബെംഗളുരുവിൽ ഇതുതന്നെയാണ് നടന്നതെന്ന് ഉറപ്പാണാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പും പരിശോധന നടന്നിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ട് ആദായ നികുതി വകുപ്പ് വന്നതല്ലയെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളിൽ ചെയർമാനെക്കുറിച്ച് മ്ലേച്ഛമായ പ്രചാരണം നടന്നു. വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബങ്ങളെ തകർക്കുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രബുദ്ധരായ മലയാളികൾക്ക് ഇക്കാര്യം മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയിൽ ജിഎസ്ടി പരിശോധനയും ഉണ്ടായിരുന്നു. ഇ ഡി റെയ്ഡ് നടന്നിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.