Saturday, 7 February 2026

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി

SHARE

 



രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. മോദിയുടെ മൂന്നാമത്തെ മലേഷ്യന്‍ സന്ദര്‍ശനമാണിത്. 2024 ഓഗസ്റ്റില്‍ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം കൂടിയാണ്.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മലേഷ്യയില്‍ ലഭിച്ച സ്വീകരണം ഹൃദയസ്പര്‍ശം ആയിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചു. നിരവധി പ്രവാസി ഇന്ത്യക്കാരും സ്വീകരണത്തിന് എത്തിയിരുന്നു. തന്റെ സുഹൃത്ത് അന്‍വര്‍ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മലേഷ്യയുമായുള്ള പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ ഉദ്ദേശ്യം അദ്ദേഹം അടിവരയിട്ടു. ഇന്ത്യ-മലേഷ്യ ബന്ധത്തില്‍ സമീപ വര്‍ഷങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു.

പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തികവും നൂതനവുമായ പങ്കാളിത്തം വര്‍ധിപ്പിക്കാനും രണ്ട് മേഖലകളുമായുള്ള സഹകരണം വിപുലമാക്കാനും ലക്ഷ്യമിടുന്നു – അദ്ദേഹം പറഞ്ഞു. മലേഷ്യയിലെ ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.