Saturday, 7 February 2026

തിരുവനന്തപുര‌ത്ത് നിയന്ത്രണം വിട്ട KSRTC ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

SHARE


 
തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിൽ ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. ബസ് ഇടിച്ച ബൈക്ക് യാത്രികനാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ബൈക്കുകളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 35ലധികം ആളുകള്‍ ബസിലുണ്ടായിരുന്നു. കടയില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. നിയന്ത്രണം വിട്ട ബസ് ഉടനെ ഒരു കാറിലും നിരവധി ബൈക്കുകളിലും ഇടിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ബസ് ഇടിച്ച ബൈക്ക് യാത്രികന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.