Saturday, 2 May 2026

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

SHARE



വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും. ടൗണ്‍ഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകള്‍ ഇന്ന് കൈമാറുന്നത്. ഇതോടെ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന വീടുകളുടെ എണ്ണം 43 ആകും. സര്‍ക്കാര്‍ കൈമാറിയ 178 വീടുകളില്‍ നിര്‍മ്മാണം മുഴുവന്‍ പൂര്‍ത്തീകരിച്ച് മൂന്നു ഘട്ട പരിശോധനയും നടത്തിയാണ് വീടുകള്‍ നല്‍കുന്നത്. 102 വീടുകളാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് തയാറായിരിക്കുന്നത്. മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍ വ്യക്തമാക്കി

വയനാട് ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളില്‍ 26 വീടുകള്‍ ദുരന്തബാധിതര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അന്തിമ ഗുണനിലവാര പരിശോധനകള്‍ക്കായി ആദ്യഘട്ടത്തിലെ മുഴുവന്‍ വീടുകളും നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍, നടത്തിപ്പ് ചുമതലയുള്ള കിഫ് കോണിന് കൈമാറിയിട്ടുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.