ബഹ്‌റൈന്‍ പാര്‍ലമെന്റിലെ മൂന്ന് എംപിമാരുടെ സഭാംഗത്വം റദ്ധാക്കി. ബഹ്‌റൈനെതിരായ ഇറാന്റെ ആക്രമണങ്ങളെ അനുകൂലിച്ചവര്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടി. ലെജിസ്ലേറ്റീവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് എംപിമാരുടെ അംഗത്വം റദ്ദാക്കിയത്.
മൂന്ന് എംപിമാര്‍ പാര്‍ലമെന്ററി ചുമതലകള്‍ ലംഘിക്കുകയും ജനപ്രതിനിധികളുടെ മാന്യതക്ക് ഭംഗം വരുത്തുകയും ചെയ്തുവെന്നാരോപിച്ച് 37 അംഗങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വിഷയം പാര്‍ലമെന്റ് പരിഗണിച്ചത്. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലൂടെ മൂന്ന് എംപിമാരെയും പുറത്താക്കി. അബ്ദുല്‍നബി സല്‍മാന്‍, മംദൂഹ് അല്‍ സാലിഹ്, മെഹ്ദി അല്‍ ഷുവൈഖ് എന്നിവര്‍ക്കാണ് പാര്‍ലമെന്റ് അംഗത്വം നഷ്ടമായത്.
പ്രതിവാര സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ നടത്തിയ റോള്‍-കോള്‍ വോട്ടെടുപ്പിന് പിന്നാലെ സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം മൂന്ന് സീറ്റുകളും ഒഴിവായതായി പ്രഖ്യാപിച്ചു. ലെജിസ്ലേറ്റീവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബഹ്‌റൈനെതിരായ ഇറാനിയന്‍ ആക്രമണങ്ങളെ അനുകൂലിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ മൂന്ന് എംപിമാരും വിമര്‍ശിച്ചിരുന്നു. ഈ നിലപാട് സത്യപ്രതിഞ്ജാ ലംഘനവും ദേശീയ ഉത്തരവാദിത്തങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ലെജിസ്ലേറ്റീവ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവര്‍ക്കൊപ്പമുള്ള നിലപാടുകളെ അപലപിച്ച് ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നടത്തിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയിലെ 99-ാം അനുച്ഛേദപ്രകാരം വിശ്വാസ്യത നഷ്ടപ്പെടുകയോ ഔദ്യോഗിക ചുമതലകളില്‍ വീഴ്ചവരുത്തുകയോ ചെയ്യുന്ന അംഗങ്ങളുടെ അംഗത്വം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.