യുഎഇയിൽ ഗുരുതര രോഗങ്ങൾക്കുള്ള നൂറിലധികം മരുന്നുകളുടെ വില കുത്തനെ കുറച്ചു. ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ റീറ്റെയ്ൽ വിലയിൽ 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രഖ്യാപിച്ച പുതിയ വിലവിവരങ്ങൾ ഈ മാസം 30 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.
യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് രോഗികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ പുതിയ തീരുമാനം. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ക്യാൻസർ, പക്ഷാഘാതം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് 5 ശതമാനം മുതൽ 60 ശതമാനം വരെ വില കുറച്ചിരിക്കുന്നത്.
മേയ് 30 മുതൽ പുതിയ വില യുഎഇയിലുടനീളം നിലവിൽ വരും. കൊളസ്ട്രോൾ നിയന്ത്രണത്തിനുള്ള 'സോകോർ' മരുന്നിനാണ് ഏറ്റവും ഉയർന്ന വിലക്കുറവ് രേഖപ്പെടുത്തിയത്; ഏകദേശം 59.5 ശതമാനമാണ് ഇതിന്റെ വില കുറയുന്നത്.
ഗ്ലോക്കോമ ചികിത്സയ്ക്കുള്ള 'സലാറ്റൻ' ഐ ഡ്രോപ്സിന് 51.7 ശതമാനം വിലക്കുറവുണ്ടാകും. കൂടാതെ ആലുൻബ്രിഗ്, സെലോഡ തുടങ്ങിയ വിലകൂടിയ ക്യാൻസർ രോഗ മരുന്നുകളുടെ വിലയിൽ ആയിരക്കണക്കിന് ദിർഹത്തിന്റെ വൻ ഇളവുകളാണ് വരുത്തിയിരിക്കുന്നത്. ഹൃദയസ്തംഭനത്തിനുള്ള വെർക്വോ മരുന്നുകൾക്കും പ്രമേഹത്തിനുള്ള അമറിലിനും വില കുറയും.
വിട്ടുമാറാത്ത രോഗങ്ങൾക്ക് ദീർഘകാലമായി ഉയർന്ന തുക നൽകി മരുന്ന് വാങ്ങുന്ന സാധാരണക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ ചരിത്ര തീരുമാനം. യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഫാർമസികളിൽ പുതിയ വിലവിവരങ്ങൾ ഇതിനകം തന്നെ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.