ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പുതിയ കരട് നിയമത്തിന് ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സിലിന്റെ അംഗീകാരം. ഡ്രോണുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തിന്റെ പശ്ചാത്തലത്തലത്തിലാണ് നടപടി. വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സുപ്രധാന നിയമനിര്‍മ്മാണത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
വ്യോമ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഹലീമ ഹമീദ് അല്‍ ഒവൈസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് അംഗീകാരം നല്‍കി. ഡ്രോണുകളുടെ രജിസ്‌ട്രേഷന്‍, അവയുടെ ഉപയോഗം അടിസ്ഥാനമാക്കിയുള്ള തരംതിരിക്കല്‍, പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് പാഡുകളുടെ ഉപയോഗം, ഡ്രോണുകള്‍ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള പറക്കല്‍ മേഖലകള്‍ , ഉയര പരിധികള്‍, വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എന്നിവയും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നിയമം നടപ്പിലാക്കുക. ഡ്രോണ്‍ പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക വശങ്ങള്‍ക്കും മേല്‍നോട്ടത്തിനും ഷാര്‍ജ സിവില്‍ ഏവിയേഷന്‍ വകുപ്പ് നേതൃത്വം വഹിക്കും.
നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള പൂര്‍ണ്ണ ചുമതല ഷാര്‍ജ പൊലിസിന്റെ ജനറല്‍ കമാന്‍ഡിനായിരിക്കും. ഷാര്‍ജയുടെ വികസന പദ്ധതികള്‍ക്കും സാങ്കേതിക പുരോഗതികള്‍ക്കും അനുസൃതമായ ഒരു ആധുനിക ചട്ടക്കൂട് കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.