Saturday, 16 May 2026

ദുൽഖർ സൽമാൻ 'ലക്കിഭാസ്കർ' സിനിമയിൽ ഉപയോ​ഗിച്ച് കാർ കസ്റ്റംസ് പിടിച്ചെടുത്തു

SHARE


 
എറണാകുളം: നടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ആഢംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തുന്ന കേസിൽ ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായാണ് കസ്റ്റംസ് കാർ പിടികൂടിയത്. ലക്കി ഭാസ്കർ എന്ന സിനിമയിൽ ദുൽഖർ ഉപയോ​ഗിച്ച നിസാൻ പെട്രോൾ കാറാണ് പിടിച്ചെടുത്തത്. നേരത്തെയും കേസിന്റെ ഭാ​ഗമായി ദുൽ‌ഖറിന്റെ കാർ കസ്റ്റംസ് പിടികൂടിയിരുന്നു.

കളമശേരിയിലെ എൽദോ പോൾ എന്ന വ്യക്തിയുടെ സി​ഗ്നേചർ കാർസ് ഷോറൂമിൽ നിന്നാണ് കാർ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തിയ ആഡംബര വാഹനങ്ങൾ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയെന്നതാണ് കേസ്. ഓപ്പറേഷൻ നുംഖോർ എന്ന പേരിലാണ് അന്വേഷണം നടക്കുന്നത്

അന്വേഷണത്തെ തുടർന്ന് സിനിമ-സീരിയൽ രം​ഗത്തുള്ള ആളുകളുടെ ഉൾപ്പെടെ കാറുകൾ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ പക്കൽനിന്ന് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പട്രോൾ തുടങ്ങിയ വാഹനങ്ങളാണ് അന്ന് പിടിച്ചെടുത്തത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.