Saturday, 2 May 2026

‘ഭ്രാന്തന്മാർ ആണവായുധം സ്വന്തമാക്കാൻ പാടില്ല’-ആണവായുധം കൈവശം വെക്കാൻ ഇറാനെ അനുവദിക്കാത്തതിൽ വിശദീകരണവുമായി ട്രംപ്

SHARE


 
പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ് അമേരിക്കയിൽ. കോൺഗ്രസിന്റെ അനുവാദമില്ലാതെ അമേരിക്കൻ പ്രസിഡന്റിന് യുദ്ധം നടത്താൻ 60 ദിവസമാണ് അനുമതിയുള്ളത്. വേണ്ടി വന്നാൽ 30 ദിവസം കൂടി കൂട്ടി നൽകാൻ ആവശ്യപ്പെടാം. എന്തായാലും ഇപ്പോൾ വെടിനിർത്തലിലാണെന്നാണ് ട്രംപിന്റെ വാദം. ഇതിനിടയിലും ഇറാനെതിരായ വാക്പോര് തുടരുകയാണ് ട്രംപ്.


ഫ്ലോറിഡയിൽ നടന്ന ചടങ്ങിലാണ് എന്തുകൊണ്ട് ഇറാനുമായി യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നു എന്നതിന് ട്രംപ് ന്യായീകരണമുന്നയിച്ചത്. ”ഭ്രാന്തന്മാർക്ക് ആണവായുധം സ്വന്തമാക്കാനാവില്ല”. യുദ്ധാനുമതി നൽകാൻ കോൺഗ്രസിനോടാവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വിശദീകരണം. ചടങ്ങിലെ വിഡിയോയുടെ പ്രസ്തുത ഭാഗം ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

B2 ബോംബറുകൾ കൊണ്ട് നമ്മൾ അവരെ (ഇറാനെ) തടഞ്ഞു. അത് ചെയ്തില്ലായിരുന്നെങ്കിൽ അവർ ആണവായുധം സ്വന്തമാക്കുകയും ഇസ്രയേലും മധ്യ-പൂർവേഷ്യയും യൂറോപ്പുമൊക്കെ ചിന്നിച്ചിതറുകയും ചെയ്തേനെ. അവർക്ക് നാവികസേനയില്ല, കരസേനയില്ല, വിമാന വേധ സംവിധാനങ്ങളില്ല, റഡാറുകളില്ല, നേതൃത്വം അപ്പാടെ പോയി. ഇറാനെ നിരായുധീകരിച്ചെന്നതിന് ട്രംപിന്റെ വാദങ്ങൾ ഇങ്ങനെ.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.