പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയെന്നാരോപിച്ച് സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും, കണ്ണൂരിലും കോഴിക്കോടും നടക്കുന്ന പ്രതിഷേധത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. കണ്ണൂരിൽ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കോട്ടയത്ത് മുൻ മന്ത്രി വിഎൻ വാസവൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
ബിജെപി-കോൺഗ്രസ് സംയുക്ത ഓപ്പറേഷന്റെ ഭാഗമാണ് പരിശോധനയെന്ന് സിപിഐഎം നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ഡൽഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ ആരോപണം. ബിജെപി സർക്കാർ നടത്തുന്ന ആസൂത്രിത ആക്രമണത്തിൽ യുഡിഎഫ് സർക്കാരിന് സന്തോഷമുണ്ടോ എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി ഘടകങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടുന്നതിനിടെയാണ്, പിണറായി വിജയന്റെ വീടുകളിൽ ഉൾപ്പെടെ ഇ ഡി റെയ്ഡ്. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ ഡയറിയിൽ യുഡിഎഫ് മന്ത്രിമാരുടെ പേരുണ്ടെന്നും നേതാക്കൾ. എന്നാൽ ഡയറിയിലെ പി വി എന്നത് പിണറായി വിജയൻ അല്ലെന്നാണ് സിപിഐഎം വാദം. ഇ.ഡി നടപടിയെ നേരിടുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഏകെജി ഭവനിലും തിരുവനന്തപുരത്ത് ഏകെജി സെന്ററിലും നേതാക്കൾ യോഗം ചേർന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.