തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം. മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ്‌സിഡിയായും ഗ്രാന്റായും നൽകേണ്ടി വരുന്നതായി ധവളപത്രത്തിൽ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം നേരിടുന്നതായും ധവളപത്രത്തിൽ വ്യക്തമാക്കി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ൽ 78,851 കോടി രൂപയായി ഉയർന്നുവെന്നാണ് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ഇത് സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 35.5 ശതമാനമാണെന്നും ധവളപത്രത്തിൽ പറയുന്നു. ശമ്പളം, പെൻഷൻ, പലിശ എന്നിവ നൽകാനായി മാത്രം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനത്തിലധികം ചെലവാകുമ്പോൾ ബാക്കി തുക മാത്രമേ വികസന കാര്യങ്ങൾക്കായി ലഭിക്കുന്നുള്ളൂ എന്നും ധവളപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2026 മാർച്ച് 31ലെ കണക്കനുസരിച്ച് പുതിയ സർക്കാരിന് മേൽ വലിയൊരു തുക കുടിശ്ശികയായി നിലനിൽക്കുന്നുവെന്ന് ധവളപത്രത്തിൽ പറയുന്നു. ജീവനക്കാരുടെ ഡിഎ ഇനത്തിൽ 21,670 കോടി രൂപയും പെൻഷൻകാരുടെ ഡിആർ ഇനത്തിൽ 14,387 കോടി രൂപയും കുടിശ്ശികയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.