Friday, 19 June 2026

ഗവിയിലെ യുവതിയുടെ മരണം കൊലപാതകം; ബലാത്സംഗശ്രമത്തിനിടെ കൊന്നതായി പ്രതിയുടെ മൊഴി

SHARE

 



പത്തനംതിട്ട: ഗവി വനമേഖലയിൽ 32 വയസ്സുകാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് വിനോദ് കുറ്റം സമ്മതിച്ചതായും ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം തോട്ടിലേക്ക് തള്ളിയതായും അന്വേഷണ സംഘം അറിയിച്ചു.

കൊല്ലപ്പെട്ട യുവതി തമിഴ്നാട് സ്വദേശിനിയാണ്. മീനാർ അംഗനവാടിയിൽ ഹെൽപ്പറായി ജോലി ചെയ്തുവരികയായിരുന്നു. ഗവിയിലാണ് താമസിച്ചിരുന്നത്. താമസസ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള അംഗനവാടിയിലേക്ക് ദിവസവും വനപാതയിലൂടെയാണ് യുവതി യാത്ര ചെയ്തിരുന്നത്. ഈ വനപാതയ്ക്കു സമീപമുള്ള തോട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ശക്തമാക്കിയത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

അന്വേഷണത്തിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിയായ വിനോദ് യുവതിയെ പിന്തുടർന്നിരുന്നതായി കണ്ടെത്തി. യുവതിയെ ആക്രമിക്കാനുള്ള ലക്ഷ്യത്തോടെ വനമേഖലയിൽ താൽക്കാലിക കുടിൽ കെട്ടി താമസിച്ചിരുന്നുവെന്നതിനുള്ള തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഗവി–മീനാർ റോഡിൽ കാത്തുനിന്ന് യുവതിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടായത്. യുവതിയോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും സംസാരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. യുവതിയെ പിടിച്ച് തള്ളിയപ്പോൾ തല സമീപത്തെ കല്ലിൽ ഇടിച്ച് വീണുവെന്നും തുടർന്ന് തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും ഇയാൾ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ വള്ളക്കടവ് ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ മുമ്പ് കൊലപാതകശ്രമക്കേസും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വണ്ടിപ്പെരിയാർ പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പത്തനംതിട്ട പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

സംഭവം സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്. വനമേഖലകളിലൂടെ ജോലിക്കായി സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ഈ സംഭവത്തോടെ വീണ്ടും ഉയർന്നിരിക്കുകയാണ്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.