Tuesday, 2 June 2026

ഇന്ധനവിലവർധന പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് ബാലഗോപാൽ

SHARE



പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം. സിപിഐഎമ്മിലെ കെ എൻ ബാലാഗോപാലാണ് വിഷയം ഉന്നയിച്ചത്. ഇന്ധനവിലവർധനയിൽ പരിശോധിച്ച്, സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പത്ത് ദിവസം കാത്തിരുന്നേ നടപടി എടുക്കാൻ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീരുമാനമാകട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിഷയം ഉന്നയിച്ച് കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. അധിക നികുതി കുറച്ചു കൊടുക്കണം എന്നു പറഞ്ഞ് സമരം ചെയ്ത മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിരന്തരമായി ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 15 മുതൽ നാല് വട്ടം ഇന്ധന വില വർദ്ധിപ്പിച്ചു. ഇനിയും വർധനവ് ഉണ്ടാകും എന്ന റിപ്പോർട്ടുകളാണ് ഉണ്ടാകുന്നത്. അനിശ്ചിതത്വം നിലനിൽക്കുകയാണ്. സാമൂഹ്യ ആഘാതം പഠിക്കുന്നതിന് മുമ്പേ വീണ്ടും വില കൂട്ടുകയാണ്. സാമൂഹ്യ ആഘാത പ്രത്യാഘാതങ്ങൾ പഠിക്കണമെങ്കിൽ ഈ അനിശ്ചിതത്വം അവസാനിക്കുകയുള്ളു. അതിന് കുറച്ചു ദിവസങ്ങൾ കൂടി ആവശ്യമാണെന്ന് മുഖ്യമന്ത്രി പ‍‌റഞ്ഞു.

അടിയന്തരമായ സാഹചര്യമാണെന്നും നിർമ്മാണമേഖലയും പ്രതിസന്ധിയിലാണെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചു. പെട്രോൾ, ഡീസൽ വിലയും വർദ്ധിപ്പിച്ചു. ടാറിന്‍റെയും ബിറ്റുമിന്റെയും വില വർധിച്ചു. വിമാന ഇന്ധനത്തിന്റെ വിലയും വർധിച്ചു. മുമ്പ് വിലവർധന വന്നപ്പോൾ മുൻ പ്രതിപക്ഷ നേതാവ് ശബ്ദമുയർത്തിയതും നാട്ടിൽ സമരം നടന്നതും കണ്ടതാണെന്ന് അദേഹം പറഞ്ഞു. ഇന്ധന വില വർദ്ധനവ് നാട്ടിലെ എല്ലാ മേഖലയും ബാധിക്കും. കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് കെഎൻ ബാല​ഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ കൊള്ളയടിക്കുകയാണ്. സംസ്ഥാന സർക്കാരും അതിനു കൂട്ടുനിൽക്കുന്നുവെന്ന് കെഎൻ ബാല​ഗോപാൽ കുറ്റപ്പെടുത്തി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.