കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ ദുരൂഹസാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. വാഹനത്തിനുള്ളിൽ രക്തക്കറയും കണ്ടെത്തി. വസ്ത്രങ്ങൾ ഉൾപ്പെടെ കാറിനുള്ളിൽ നിന്ന് വലിച്ചുവാരിയിട്ട നിലയിലാണ്. കാറിന്റെ ഉടമ സ്വർണ വിൽപനക്കാരൻ അശോക് യശ്വന്ത് എന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. പിലാത്തറയിൽ ഒഴിഞ്ഞ സ്ഥലത്ത് കാർ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. പ്രഭാത സവാരിക്ക് പോയവരാണ് കാർ തകർത്ത നിലയിൽ കണ്ടെത്തിയതും പൊലീസിനെ അറിയിക്കുന്നതും. പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ വ്യക്തമായ കാര്യം, തലശ്ശേരിയിൽ ഏറെനാളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് ഇതെന്നാണ്. പുലർച്ചെയോടെ പയ്യന്നൂരിൽ നിന്നും പിലാത്തറയിലേക്ക് വരുന്ന വഴിയാകാം ഈ സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. മോഷണശ്രമം ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.