Monday, 13 July 2026

കറുകുറ്റിയിൽ വൻ ലഹരിവേട്ട; 116 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്‌സൈസിന്റെ പിടിയിൽ

SHARE

 





കൊച്ചി: എറണാകുളം ജില്ലയിലെ കറുകുറ്റിയിൽ വൻ ലഹരിവേട്ട. വിപണിയിൽ ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന 116.37 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപത്ത് ഞായറാഴ്ച പുലർച്ചെയാണ് പ്രതികൾ പിടിയിലായത്.

ഒഡിഷ സ്വദേശികളായ ലക്ഷ്മൺ പത്ര (39), തരസ്വർ പത്ര (36), ബൽഭദ്ര ധരുവ (30), പ്രദീപ് ഘഡേയ് (27) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കിലോ വീതം തൂക്കമുള്ള 58 പാക്കറ്റുകളിലായി 11 ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

അങ്കമാലി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. തൃശൂരിൽ ട്രെയിനിറങ്ങി കറുകുറ്റിയിലെത്തിയെന്നാണ് പ്രതികൾ മൊഴി നൽകിയെങ്കിലും, ട്രെയിൻ-ബസ് ടിക്കറ്റുകൾ ഹാജരാക്കാനാകാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

പ്രതികൾ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയിലെ ഇടനിലക്കാരാണെന്ന് എക്‌സൈസ് വ്യക്തമാക്കി. ഇവരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ വിവരങ്ങൾ പരിശോധിച്ച് ലഹരിമരുന്ന് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെട്ട ഒരു റാക്കറ്റിന് കഞ്ചാവ് കൈമാറാനായിരുന്നു പദ്ധതിയെന്നാണ് പ്രാഥമിക സൂചന.

ആന്ധ്രപ്രദേശിലെയും ഒഡിഷയിലെയും ചില ജില്ലകളിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവാണ് കേരളത്തിലെത്തിച്ച് ലക്ഷങ്ങൾ വിലയ്ക്ക് വിറ്റഴിക്കുന്നതെന്നും എക്‌സൈസ് അധികൃതർ വ്യക്തമാക്കി.

അങ്കമാലി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ. വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.