Tuesday, 14 July 2026

₹7,000 ചോദിച്ചതിന് ക്രൂരമർദനം; വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും ആക്രമണം

SHARE

 





അടൂർ: കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബാക്കിയുള്ള തുക തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് വയോധിക ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും നേരെ ആക്രമണം. പത്തനംതിട്ട ജില്ലയിലെ അടൂർ പന്നിവിഴ പുത്തൻചന്തയിലാണ് സംഭവം.

മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ (70), ഭാര്യ റസിയ ബീവി (65), കൊച്ചുമകൻ അൻസബത്ത് (18) എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ 'കുക്കു' എന്നറിയപ്പെടുന്ന സുമേഷിനെതിരെ അടൂർ പോലീസ് കേസെടുത്തു.

വീടിനോട് ചേർന്ന് ദമ്പതികൾ നടത്തുന്ന കടയിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷമായി പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 7,000 രൂപ സുമേഷ് നൽകാനുണ്ടായിരുന്നുവെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഈ തുക തിരികെ ആവശ്യപ്പെട്ടതിലുള്ള പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

മർദനത്തിൽ പരിക്കേറ്റ മൂന്നുപേരും ചികിത്സ തേടി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയതായും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.