Monday, 13 July 2026

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു

SHARE


കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം



തൃശൂർ: കുന്നംകുളത്ത് ഒരേ കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുന്നംകുളം സ്വദേശിയായ സിബി (50), മകൾ അലീന (18) എന്നിവരാണ് മരിച്ചത്.


സിബിയുടെ ഭാര്യ ബീനയും മകന്‍ ആദിത്യനും (17) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സിബി അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സിബിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. വിഷം കഴിച്ചശേഷം അദ്ദേഹം കിണറ്റില്‍ ചാടിയെന്നാണ് വിവരം. മകള്‍ അലീന വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.