Thursday, 2 July 2026

* നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും ശുചിത്വവും ഗുണനിലവാരവും നഗരസഭ ഉറപ്പു വരുത്തും എന്ന് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.*

SHARE

 




പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു.. കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു..ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റെ ഭാഗമാണ്..

ജൂലൈ ഒന്നിന് പാലാ മുനിസിപ്പാലിറ്റി നഗരസഭ ആരോഗ്യ വിഭാഗം തട്ടുകടകളിൽ രാത്രി നടന്ന പരിശോധന 

നിലവിൽ ഉദ്യോഗസ്ഥർ കർശന താക്കീത് നൽകി എങ്കിലും പിഴ ഈടാക്കുകയോ മറ്റ് കർശന നടപടികളോ സ്വീകരിച്ചിട്ടില്ല... എന്നാൽ വരും ദിവസങ്ങളിൽ ഇതുപോലെ പരിശോധനകൾ നടത്തി പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടാവുന്ന രീതിയിൽ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ നഗരസഭ കർശന നടപടി സ്വീകരിക്കും.. പൊതു ജനങ്ങൾക്ക് സത്യസന്ധമായ പരാതികൾ നല്കുന്നതിന് സാഹചര്യം ഉണ്ടാക്കും.. പരാതിയിൽ വസ്തുത ഉണ്ട് എങ്കിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പൊതുജന ആരോഗ്യം സംരക്ഷിക്കാൻ ബാധ്യത ഉള്ള നഗരസഭ എടുക്കുന്ന ഈ നടപടികളോട് ഹോട്ടൽ, തട്ടുകട നടത്തിപ്പുകാരും പൊതുസമൂഹവും പൂർണ്ണമായി സഹകരിക്കണമെന്നും ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.